കുഴിത്തുറ:കന്യാകുമാരി കരിങ്കലിലുള്ള സ്വകാര്യ ഫിനാൻസ്‌ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് കവർച്ച. വില്ലുകുറി സ്വദേശി ജയസിംഗ് രാജിന്റെ (32) സ്ഥാപനത്തിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പൂട്ടുപൊളിച്ച് ലോക്കറിൽ ഉണ്ടായിരുന്ന 25 പവനും മേശയിൽനിന്ന് 10,000രൂപയുമാണ് കവർന്നത്. കരിങ്കൽ പൊലീസ് കേസെടുത്തു.