വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശന കവാടം ഡിസംബർ 2ന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ സ്കൂൾ തല വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കവാടം നിർമ്മിച്ചത്. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാബീഗം കവാടം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി മുഖ്യാതിഥിയായിരിക്കും.