ആറ്റിങ്ങൽ: തരിശ് ഭൂമിയിൽ കൃഷി ഇറക്കി ആറ്റിങ്ങൽ ഗവ കോളേജ് വിദ്യാർത്ഥികൾ ശ്രദ്ധാ കേന്ദ്രമായി. കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് നെൽ കൃഷി ആരംഭിച്ചത്. വർഷങ്ങളായി തരിശ് കിടന്ന ഭൂമിയാണ് വിദ്യാർത്ഥികൾ കൃഷിക്ക് അനുയോജ്യമാക്കിയത്. പ്രിൻസിപ്പൽ വി.മണികണ്ഠൻ നായരുടെയും പ്രോഗ്രാം ഓഫീസർമാരായ ഡോ. സരുൺ എസ്.ജി, കെ.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയിറക്കൽ.കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ,കൃഷി അസി. ഡയറക്ടർ നൗഷാദ്, നൊസ്റ്റാൾജിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, യൂണിയൻ ചെയർമാൻ അനന്തു എന്നിവർ പങ്കെടുത്തു.