ആറ്റിങ്ങൽ:വിശ്വകർമ്മ സർവീസ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 2 മുതൽ ദ്വാരക ആഡിറ്റോറിയത്തിൽ കുടുംബ സംഗമവും പൊതു സമ്മേളനവും നടക്കും.സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.സന്തോഷ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസി‌‌ഡന്റ് ടി.യു.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.അഡ്വ.വി.ജോയി എം.എൽ.എ,​ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്,​സി.ജയചന്ദ്രൻ,​സി.എസ്.ജയചന്ദ്രൻ,​അഡ്വ.റിങ്കു പഠിപ്പുര,​എം.എസ്.മോഹനകുമാരി,​കെ.സതീശൻ,​ വി.രാജൻ,ആദിത്യ.ബി.എസ്,​വി.അനിൽകുമാർ,​എം.ജി.കൃഷ്ണൻ പേരേറ്റിൽ എന്നിവർ സംസാരിക്കും.