വർക്കല : ആരോഗ്യ -സാമ്പത്തിക പരാധീനതകളിൽപ്പെട്ട് നട്ടം തിരിയുന്ന മുൻ ജന പ്രതിനിധികളോടുള്ള വിവധ സർക്കാരുകളുടെ അവഗണിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് ധർണ ഉൾപ്പടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫോർമർ പഞ്ചായത്ത്‌ മെമ്പേഴ്‌സ് ആൻഡ് കൗൺസിലേഴ്‌സ് അസോസിയേഷൻ ഒഫ് കേരള സംസ്ഥാന പ്രസിഡന്റ് എൻ.എ. അസീസ് അഭിപ്രായപ്പെട്ടു. അസോസിയേഷന്റെ കേരള വർക്കല ബ്ലോക്ക്‌ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലച്ചിറ എച്ച്.എച്ച്.ടി.എം. യു.പി സ്കൂളിൽ നടന്ന യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ് എം. ജഹാംഗീർ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തോട്ടക്കാട് ശശി മുഖ്യ പ്രഭാഷണം നടത്തി. ഒറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. സുഭാഷ്, വർക്കല മുനിസിപ്പൽ മുൻ ആക്ടിംഗ് ചെയർമാൻ ബിജു ഗോപാൽ, ഇടവ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് എ.റഷീദ ബീഗം, ബ്ലോക്ക്‌ സെക്രട്ടറി ശ്രീധരൻ കുമാർ, വി. സതീശൻ ഇടവ എന്നിവർ സംസാരിച്ചു.