തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംഘടിപ്പിക്കുന്ന ജില്ലാതല കാൽനട പ്രചാരണ ജാഥ ഇന്ന് ആരംഭിക്കും. പേരൂർക്കട ഡിപ്പോയിൽ രാവിലെ 9.30ന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് തിരുവനന്തപുരം സെൻട്രലിൽ നടക്കുന്ന സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 8.30ന് സെൻട്രൽ വർക്ക്സിൽ നിന്ന് ആരംഭിക്കുന്ന ജാഥ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജയമോഹനകുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്‌ണൻ സംസാരിക്കും. വൈകിട്ട് 4ന് സിറ്റി ഡിപ്പോയിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ നിർവഹിക്കും.