വെള്ളറട: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എ സി.ഐ.ടി.യു സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം യൂണിയൻ ജനറൽ സെക്രട്ടറി സി.കെ. ഹരിഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.എം ഷൂജ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ. ശശി, പി. കൃഷ്ണപിള്ള, എസ്. നീലകണ്ഠൻ, തുടലി സദാശിവൻ, വി. സനാതനൻ, എം. ശോഭകുമാരി, സുജിത് സോമൻ, സുധീർ, ഷീന സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയുമായ ജിനു കുമാറിനെ യോഗത്തിൽ സ്വീകരണം നൽകി. ഡിസംബർ 2 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിക്കുന്ന രാപകൽ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൊതുജനങ്ങളുമായി സംവാദക്കുന്നതിനാണ് ജാഥ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.