കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ കല്ലമ്പലം വ്യാപാര ഭവനിൽ ഏകദിന ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. വർക്കല താലൂക്കിലുള്ള മുഴുവൻ വ്യാപാരികൾക്കും അടുത്ത വർഷത്തേക്കുള്ള രജിസ്ട്രേഷനും മുടക്കമുള്ള രജിസ്ട്രേഷൻ പുതുക്കാനുമുള്ള അവസരമുണ്ടാകും. രജിസ്ട്രേഷനെത്തുന്നവർ ലൈസൻസും അടയ്ക്കേണ്ട തുകയും കൊണ്ടുവരണമെന്നും സെക്രട്ടറി അറിയിച്ചു.