vld-3

വെള്ളറട: വി.പി.എം ഹയർസെക്കൻഡറി സ്കൂളിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പ്രോജക്ടിന്റെ ഭാഗമായി രണ്ടുതവണ സംസ്ഥാന നാടക അവാർഡ് ജേതാവും കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് ജേതാവുമായ കുടപ്പനമൂട് സുദർശനനെ ആദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് അപർണ്ണ കെ. ശിവൻ, ടീച്ചർ ഇൻചാർജ് എസ്.കെ. റിച്ചാർഡ് സെൻ, സ്റ്റാഫ് സെക്രട്ടറി പ്രേമചന്ദ്രൻ, വി.എസ്. ചിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.