വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് വേങ്കോട് എൽ.പി സ്കൂൾ അങ്കണത്തിൽ ഹരിതകേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ടി.എൻ.സീമ നിർവഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല,വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്.ജോസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് എം.കെ.യൂസഫ്,ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത്,അഡ്വ.വി.ദേവദാസ്,വി.സെൻസി,കെ.ജി.ബെന്നി,വി.എസ്.വനിത,കെ.കെ.രവീന്ദ്രനാഥ്,എം.ഷൈജി,വി.ബിനു, ഡി.ഹുമയൂൺ,എസ്.ജെസി എന്നിവർ സംസാരിക്കും.