sunil

കല്ലമ്പലം: പള്ളിക്കൽ ജംഗ്ഷനിലുള്ള സ്വകാര്യ ആശുപത്രിയിലെ സി.സി ടിവി കാമറ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്‌തു. കാട്ടുപുതുശേരി പാറവിള പുത്തൻവീട്ടിൽ സുനിലാണ് (48) പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് സുനിലെന്ന് പൊലീസ് പറഞ്ഞു. 14ന് രാത്രിയായിരുന്നു മോഷണശ്രമം. കല്ലുകൊണ്ട് ഇടിച്ച് തകർക്കുന്നതിന് മുമ്പ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കാട്ടുപുതുശേരിയിൽ നിന്നു കഴിഞ്ഞ ദിവസം പള്ളിക്കൽ എസ്.എച്ച്.ഒ അജി. ജി.നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ പി. അനിൽകുമാർ, ജി.എസ്.ഐ ബൈജു, സി.പി.ഒ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.