വർക്കല:ഇലകമൺ ഊന്നിൻമൂട് പാണുവട്ടം പറശ്ശിനീശ്വരൻ ശ്രീമുത്തപ്പൻ മഠപ്പുരയിലെ പുത്തരി വെളളാട്ട മഹോത്സവവും തിരുവപ്പന കളിയാട്ട മഹോത്സവവും നവംബർ 30,ഡിസംബർ 1 തീയതികളിൽ നടക്കും.30ന് രാവിലെ 9ന് ഗണപതിഹോമം, ഉച്ചയ്ക്ക് 1ന് ദൈവത്തെ മലയിറക്ക്,വൈകിട്ട് 5.30ന് വെളളാട്ടം,രാത്രി 9.30ന് കളിക്കപ്പാട്ട്, 10.30ന് കലശം എഴുന്നളളിക്കൽ, ഡിസംബർ ഒന്നിന് പുലർച്ചെ 5.30ന് തിരുവപ്പന കളിയാട്ടം തുടർന്ന് ദൈവത്തെ മലകയറ്റൽ