വക്കം: വക്കം പ്രോഗ്രസീവ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് നടരാജൻ അനുസ്മരണം സംഘടിപ്പിച്ചു. ക്ലബ് അങ്കണത്തിൽ നടന്ന 11-ാം നടരാജൻ അനുസ്മരണം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എ. നസീമ ബീവി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റിയുടെ സംസ്കൃതം എം.എയിൽ രണ്ടാം റാങ്ക് നേടിയ സരിഗ സുരേഷിന് കാഷ് അവാർഡ് സത്യൻ എം.എൽ.എ നൽകി. പി. സത്യഭാമ, കെ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. രാജേന്ദ്രൻ സ്വാഗതവും, എൻ.എസ്. ചന്ദ്രൻ നന്ദിയും പറഞ്ഞു