devaswam
photo

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്യൂൺ (കാറ്റഗറി നമ്പർ: 1/2019) ശമ്പളം: 16500-35700, ഒഴിവുകൾ - 54, യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം, സൈക്കിൾ ഓടിക്കാൻ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി - പട്ടികവർഗക്കാർക്ക് 100 രൂപ).
സ്‌ട്രോം റൂം ഗാർഡ് (കാറ്റഗറി നമ്പർ: 2/2019), ശമ്പളം - 19000-43600. ഒഴിവുകൾ - 47. യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകൾ: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വൺസ്റ്റാർ സ്റ്റാൻഡേർഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) നടത്തും. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി - പട്ടികവർഗക്കാർക്ക് 200 രൂപ).

രണ്ട് തസ്തികകളുടെയും പ്രായപരിധി 18 - 36. ഉദ്യോഗാർത്ഥികൾ 2001 ജനുവരി ഒന്നിനും 1983 ജനുവരി രണ്ടിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃത വയസിളവ് ലഭിക്കും). അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും: www.kdrb.kerala.gov.in