പാറശാല: കാരകോട് എച്ച്.എം.എസ് എൽ.പി.എസിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഡിസംബർ 15 ന് നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ദക്ഷിണ കേരള മഹായിടവക കോർപറേറ്റ് മാനേജർ ഡി. സത്യജോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലോക്കൽ മാനേജർ ബ്ലസ്സൻലാൽ അദ്ധ്യക്ഷത വഹിച്ചു. കാരോട് ഗ്രാമ പഞ്ചായത്തംഗം ബിന്ദു, ഹെഡ്മിസ്ട്രസ് തങ്കം, ബി.ആർ.സി പരിശീലകൻ ആർ.എസ്. ബൈജുകുമാർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ വിജയത്തിനായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായ ഡോ.എസ്.കെ. അജയ്യകുമാർ (ചെയർമാൻ ), ടി.ജെ. സജീവ് (കൺവീനർ) എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും.