ima

പാറശാല: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിന്റെ പ്രസിഡന്റായി ഡോ.എസ്.കെ. അജയ്യ കുമാറും സെക്രട്ടറിയായി ഡോ. സീസർ ഇന്നിസും ചുമതലയേറ്റു. ഹോട്ടൽ ആർ.ബി. പാലസിൽ നടന്ന ചടങ്ങിൽ ഐ.എം.എ കേരളാ ഘടകം സെക്രട്ടറി ഡോ. എബ്രഹാം വർഗ്ഗീസ്, ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് പ്രൊഫ. എ. മാർത്താണ്ഡപിള്ള, മുൻ കേരള ഘടകം സെക്രട്ടറി ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. ജോൺ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. ഡോ.വി. ജയകുമാർ, ഡോ.പി. മോഹൻദാസ്, ഡോ. ലോറൻസ് എൻ. മത്തായി, ഡോ.പി. ജോർജ്, ഡോ. സുനിൽ ദത്ത്, ഡോ. ജസ്റ്റിൻ ബേസൽ, ഡോ. സുനിൽ ദാസ്, ഡോ. അജയ് തിരവിയം, ഡോ.എ.ബി. സുമിത്രൻ, ഡോ. ഗോപി, ഡോ.എം. ശിവകുമാർ ,ഡോ. വിജയകുമാർ, ഡോ. സനിത, ഡോ. ബിന്ദു ജോസഫ്, ഡോ. ശ്യാം മോഹൻ, ഡോ.ജെ.ബി. രേണുക, ഡോ.വി വി. വിമൽ, ഡോ.എം.ബി. മജുബിൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ.