തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹബാധിതരുടെ ദേശീയ സംഘടനയായ ഡയബെറ്റീസ് കേരള ഘടകം രൂപീകരിച്ചു. ജ്യോതിദേവ്‌സ് ഡയബെറ്റീസ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച ടൈപ്പ് വൺ ഡയബെറ്റിക് കൂട്ടായ്‌മയിൽ വച്ചാണ് ഡയബെറ്റീസ് കേരള നിലവിൽ വന്നത്. ചെറുപ്പത്തിൽ പ്രമേഹം വന്ന് രോഗത്തെ അതിജീവിച്ച യുവതീയുവാക്കളുടെ കൂട്ടായ്‌മയാണ് ഇതെന്ന് ഡോ. ജ്യോതിദേവ് പറഞ്ഞു. മുൻ മിസ് കേരളയും നടിയുമായ ഇന്ദു തമ്പിയാണ് സംഘടനയുടെ മേധാവി. മറ്റ് ഭാരവാഹികളായി മനീഷ് വെഞ്ഞാറമൂട്, അനന്ദു രാജൻ എന്നിവരെ തിരഞ്ഞെടുത്തു.