പാറശാല: ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജ് ഐ.ക്യു.എ.സി യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങളെക്കുറിച്ച് നടത്തിയ ഏകദിന ശില്പശാല കേരള സർവകലാശാല ഐ.ക്യു.എ.സി ഡയറക്ടർ പ്രൊഫ. ഗബ്രിയേൽ സൈമൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ (ഇൻ ചാർജ്) ഡോ. വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.ആർ. സുദർശന കുമാർ, ഡോ. പത്മകുമാർ, ഡോ. സുഷമരാജ്. ആർ.വി, ബി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കോളേജ് ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ആർ. മനോജ് സ്വാഗതവും വിഷ്ണു ഗോപൻ നന്ദിയും പറഞ്ഞു.