പൂവച്ചൽ:പൂവച്ചൽ അയണിമൂട് ഭൂതത്താൻ ധർമ്മശാസ്താ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശ ചടങ്ങുകൾ 29 മുതൽ ഡിസംബർ ഒന്നുവരെ നടക്കും.ദിവസവും രാവിലെ 5.30ന് ഗണപതിഹോമം,6.45ന് ഗണപതിപൂജ,ആചാര്യ വരണം,അസ്ത്ര കലശ പൂജ,വാസ്തുഹോമം,കലശപൂജ,കലശാഭിഷേകം എന്നിവ നടക്കും.ഡിസംബർ ഒന്നിന് രാവിലെ 5.30ന് ഗണപതിഹോമം,6.30ന് അധിവാസം,ബ്രഹ്മകലശം.രാവിലെ 7നും 7.32നും മദ്ധ്യേ അഷ്ടബന്ധസ്ഥാപനം.കലശാഭിഷേകം.സോപാന സംഗീതം.ഉച്ചയ്ക്ക് 12.30ന് അന്നദാനം.