പാറശാല: ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ പാറശാല മുതൽ കോഴിക്കോടു വരെ ഓടി സമാകരിച്ച തുക ക്യാൻസർ രോഗികൾക്ക് കൈമാറി. ധനുവച്ചപുരം സ്വദേശിയും ലിംഗ ബുക്ക് ജേതാവുമായ ബാഹുലേയൻ ക്യാൻസർ രോഗികളുടെ ചികിത്സക്കായുള്ള തുക കണ്ടെത്താനായിട്ടാണ് പാറശാല മുതൽ കാസർകോട് വരെ ഓടിയത്. 40മത് കേരളാ മാസ്റ്റേഴ്സ് അത് ലറ്റിക്സ് മീറ്റിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റെഡിയത്തിൽ നടന്ന ചടങ്ങിൽ കായികതാരവും വ്യവസായിയുമായ ഡോ. ബോബി ചെമ്മണൂർ രോഗികളായ അഭിരാമി (ബാലരാമപുരം), ബാലകൃഷ്ണൻ (പരശുവയ്ക്കൽ), ബാലകൃഷ്ണൻ (ധനുവച്ചപുരം ), ശർമിള (കൊല്ലം) എന്നിവർക്ക് തുക കൈമാറി.