ukl

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിതലാബിന്റെയും യൂ.പി വിഭാഗം ഐ.ടി ലാബിന്റെയും ഉദ്ഘാടനം സ്കൂൾമാനേജരും ഗുരുവായൂർ ദേവസ്വം ബോർഡംഗവുമായ ഉഴമലയ്ക്കൽ വേണുഗോപാൽ നിർവഹിച്ചു. പി ടി.എ പ്രസിഡന്റ് കെ. ഹരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്, ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, വാർഡ് മെമ്പർ ഷൈജാ മുരുകേശൻ, ശാഖാ സെക്രട്ടറി സി. വിദ്യാധരൻ. എം, പി.ടി.എ പ്രസിഡന്റ് മനിലാ ശിവൻ, ഹെഡ്മിസ്ട്രസ് വി.എസ്. ശ്രീജ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ലില്ലി, സ്റ്റാഫ് സെക്രട്ടറി ടി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.