നെടുമങ്ങാട് : സ്മൃതി സാംസ്‌കാരിക വേദി പുറത്തിറക്കുന്ന ' മണ്ണേടുകൾ - നെടുമങ്ങാട് ചരിത്രവും സംസ്‌കാരവും " എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 27 ന് വൈകിട്ട് 5 ന് നെടുമങ്ങാട് ധനലക്ഷ്‍മി ആഡിറ്റോറിയത്തിൽ നടക്കും. ചിന്തകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം പ്രകാശനം ചെയ്യും. സ്മൃതി സാഹിത്യ പുരസ്‌കാരം പ്രൊഫ. ഉത്തരംകോട് ശശിക്ക് സമ്മാനിക്കും. തുർന്ന് പിന്നണി ഗായകർ പങ്കെടുക്കുന്ന ഗാനസന്ധ്യയും നടക്കും.

പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗം സി.പി.എം ഏരിയ സെക്രട്ടറി ആർ.ജയദേവൻ ഉദ്‌ഘാടനം ചെയ്തു. ഡോ .ബി ബാലചന്ദ്രൻ അധ്യക്ഷനായി. വെള്ളനാട് രാമചന്ദ്രൻ, സപ്തപുരം അപ്പുക്കുട്ടൻ, സി.സാബു തുടങ്ങിയവർ സംസാരിച്ചു. സാംസ്‌കാരിക വേദി സെക്രട്ടറി കെ.സി.സാനുമോഹൻ സ്വാഗതവും കെ.സതീശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ആർ.ജയദേവൻ, എസ് .അരുൺകുമാർ ( രക്ഷാധികാരികൾ ), ചെറ്റച്ചൽ സഹദേവൻ ( ചെയർമാൻ ) കെ.സി.സാനുമോഹൻ ( ജനറൽ കൺവീനർ ).