ചിറയിൻകീഴ്: ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ഡിസംബർ 25ന് ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ശിവഗിരിയിലേക്കു തീർത്ഥാടന വിളംബര പദയാത്ര നടക്കും.പദയാത്ര നടത്തിപ്പിന്റെ താലൂക്ക് തല സംഘാടക സമിതിയെ തിരഞ്ഞെടുക്കുന്നതിന് ഇന്ന് (ശനി) ഉച്ചക്ക് 2.30ന് സഭവിള ശ്രീ നാരായണാശ്രമം ഹാളിൽ സംയുക്ത യോഗം നടക്കും.ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ ഡി.വിപിൻ രാജ് അദ്ധ്യക്ഷത വഹിക്കും.എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി.സീരപാണി,യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,ഡയറക്ടർ അഴൂർ ബിജു,കൗൺസിലർമാരായ സി. കൃത്തിദാസ്,ഡി.ചിത്രാംഗദൻ,ജി.ജയചന്ദ്രൻ,സജി വക്കം,അജി മാന്നാത്ത്,എസ്.സുന്ദരേശൻ,ഡോ.ജയലാൽ,ഗോപിക ഉണ്ണികൃഷ്ണൻ,അജീഷ് കടയ്ക്കാവൂർ വനിതാസംഘം ഭാരവാഹികളായ ജലജ,സലിത,ലതികാപ്രകാശ് എന്നിവർ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447044220.