gk

1. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് രൂപകല്പന ചെയ്തത്?

നന്ദലാൽ ബോസ്

2. ജി.എസ്.ടി കൗൺസിലിന്റെ ആസ്ഥാനം?

ന്യൂഡൽഹി

3. ദേശീയ വിവരാവകാശ കമ്മിഷന്റെ അദ്ധ്യക്ഷൻ ഏതു പേരിലാണ് അറിയപ്പെടുന്നത്?

ചീഫ് ഇൻഫർമേഷൻ കമ്മിഷണർ

4. റൈറ്റ്സ് ഒഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റിസ് ബിൽ - 2016 ലോക്‌സഭ പാസാക്കിയ തീയതി?

ഡിസംബർ 16

5. ഇന്ത്യൻ ഭരണഘടനയുടെ 18-ാം ഭാഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

അടിയന്തരാവസ്ഥ പ്രഖ്യാപനം

6. ക്രിമിനൽ ഗൂഡാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ പീനൽകോഡിലെ വകുപ്പ്

സെക്ഷൻ 120 എ

7. എറണാകുളം ജില്ല രൂപം കൊണ്ട തീയതി ?

1958 ഏപ്രിൽ 1

8. പ്രാചീന സർവകലാശാലയായ കാന്തള്ളൂർശാല സ്ഥിതിചെയ്തിരുന്നത് എവിടെ?

തിരുവനന്തപുരം

9. കേരളത്തിലെ കോൾ നിലം ഏത് ജില്ലയിലാണ് ?

തൃശൂർ

10. കരിന്തണ്ടൻ എന്ന പേര് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

താമരശ്ശേരി ചുരം

11. മണ്ണിന്റെ മാറിൽ എന്ന നോവലെഴുതിയത്?

ചെറുകാട്

12. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ആൻഡ് കാഷ്‌ലെസ് കോളനി?

നെടുങ്കയം

13. തിരുവിതാംകൂറിൽ കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

14. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെട്ടത്?

പി.കെ. നാരായണപിള്ള

15. നിലമ്പൂരിൽ തേക്ക് പ്ളാന്റേഷൻ ആരംഭിച്ച വർഷം?

1842

16. ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ?

സഹോദരൻ അയ്യപ്പൻ

17. ഏത് വർഷമാണ് ടി.കെ. മാധവൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്?

1915

18. ഏത് മാസികയിലാണ് ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ചത്?

രസികരഞ്ജിനി

19. നിത്യചൈതന്യയതി ആരുടെ ശിഷ്യനാണ്?

നടരാജഗുരു

20. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ഏത്?

മിസ്

21. ഒരു ആറ്റത്തിൽ എണ്ണത്തിൽ തുല്യമായ കണങ്ങൾ ഏതെല്ലാം?

പ്രോട്ടോൺ, ഇലക്ട്രോൺ

22. പഴങ്ങൾ പഴുക്കാനായി പുകയിടുമ്പോൾ പുകയിലെ ഏത് ഘടകമാണ് പഴുക്കാൻ സഹായിക്കുന്നത്?

എഥിലിൻ.