തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ വാട്ടർ അതോറിട്ടി ജീവനക്കാരെ അണിനിരത്താൻ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം തീരുമാനിച്ചു. പ്രതിനിധിസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമ്പാൻ, സംസ്ഥാന ട്രഷറർ പി. ശശിധരൻ നായർ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാജേന്ദ്രകുമാർ, ജില്ലാ കമ്മിറ്റി മെമ്പർ ജെ. ശശാങ്കൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. രഞ്ജീവ്, എസ്. അഷ്‌റഫ്, സി. സുജാത, എസ്. ഹംസത്ത് എന്നിവർ സംസാരിച്ചു.
ആഫീസർ തസ്തികയിലേക്ക് പ്രൊമോഷൻ നേടിയ ബി.വി. നിഷയെ സമ്മേളനം ആദരിച്ചു. സർവീസിൽ നിന്നു വിരമിച്ച ബി. ജസ്റ്റസ്, കെ. മോഹൻകുമാർ എന്നിവർക്ക് യാത്രഅയപ്പ് നൽകി. 38 അംഗ ജില്ലാ കമ്മിറ്റിയെയും, 34 അംഗ കൗൺസിലിനെയും, 34 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
ഭാരവാഹികളായി കെ. ബിജുകുമാർ (പ്രസിഡന്റ്), വൈ.കെ. ഷാജി, വി. വിജയകുമാർ, കെ. മണിമഞ്ജുഷ (വൈസ് പ്രസിഡന്റുമാർ), ഷാജി .ഒ.ആർ (സെക്രട്ടറി), എസ്.എൻ. ഷൈൻ, എം.ആർ. പ്രവീൺ, എം.ആർ. മനുഷ് (ജോയിന്റ് സെക്രട്ടറിമാർ), ജി.എസ്. പ്രശാന്തൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.