കടയ്ക്കാവൂർ: മണമ്പൂർ ഗ്രാമപഞ്ചായത്തിലെ അംഗൻവാടിയിൽ അനധികൃത നിയമനം നടന്നതായുള്ള സി.പി.എമ്മിന്റെ പ്രചരണം തെറ്റാണെന്ന് മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശും വൈസ് പ്രസിഡന്റും അറിയിച്ചു. സാമൂഹ്യവികസന സമിതിയും ബ്ളോക്ക് പഞ്ചായത്തും നടത്തുന്ന നിയമനത്തിൽ പഞ്ചാത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. പഞ്ചായത്തിൽ ക്രമവിരുദ്ധമായി പ്രവർത്തനങ്ങൾ നടന്നതായി പരാതിയുണ്ടെങ്കിൽ എത് അന്വേഷണം നേരിടാനും തയ്യാറാണന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അറിയിച്ചു.