നെയ്യാറ്റിൻകര : പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 30 മുതൽ ഡിസംബർ 2 വരെ നടക്കും.ആനാവൂർ ഗവ.എച്ച്.എസ്.എസ്., മൂവേരിക്കര സ്റ്റേഡിയം, മണലിവിള ഇൻഡോർ സ്റ്റേഡിയം, നെയ്യാർ ഡാം നീന്തൽക്കുളം എന്നിവിടങ്ങളിൽവെച്ചാണ് വിവിധ മത്സരങ്ങൾ നടക്കുക.30ന് രാവിലെ 8.30ന് ആരംഭിക്കുന്ന മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി ഉദ്ഘാടനം ചെയ്യും.കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്.അരുൺ അദ്ധ്യക്ഷത വഹിക്കും.2 ന് വൈകിട്ട് 3 ന് നടക്കുന്ന സമാപനസമ്മേളനവും സമ്മാന വിതരണവും സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.