amala

നെയ്യാറ്റിൻകര :ലത്തീൻ രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത് ഭവമാതാ കത്തീഡ്രലിലെ ഇടവക തിരുനാളിന്‌ ഇന്ന് കൊടിയേറും.ഡിസംബർ 8ന് തിരുനാൾ ഉത്സവം സമാപിക്കും.ഡിസംബർ ഒന്നുമുതൽ 5 വരെ കുടുംബനവീകരണ ധ്യാനം നടക്കും.29ന് വൈകിട്ട് 4ന് ബൈബിൾ പാരായണം,4.45ന് ജപമാല, ലിറ്റിനി,നൊവേന, 5.30 ന് കൊടിയേറ്റ്.ഫാ. റൂഫസ് പയസിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലി നടക്കും.ഫാ.ജോസഫ് അഗസ്റ്റിൻ വചനസന്ദേശം നൽകും.30 മുതൽ ഡിസംബർ 6 വരെ വൈകിട്ട് 4.30 ന് ബൈബിൾ പാരായണം, 5 ന് ജപമാല, ലിറ്റിനി, നൊവേന, 5.30 ന് സമൂഹദിവ്യബലി, വചനസന്ദേശം എന്നിവ ഉണ്ടായിരിക്കും. ഡിസംബർ ഒന്നുമുതൽ 5 വരെ വൈകിട്ട് 6.30 ന് കുടുംബ നവീകരണ ധ്യാനം ഉണ്ടായിരിക്കും.ധ്യാനം ദിവ്യരക്ഷക സഭാവൈദികർ നയിക്കും.ഡിസംബർ ഒന്നിന് രാവിലെ 5.30ന് ദിവ്യബലി. ഡിസംബർ 6 ന് രാത്രി 7ന് ദിവ്യകാരുണ്യ പ്രദക്ഷിണം .7 ന് രാവിലെ 6.30 ന് ബൈബിൾ പാരായണം, 7ന് ജപമാല, ലിറ്റിനി, നൊവേന, 7.30 ന് റവ. റോഷൻ മൈക്കിളിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹദിവ്യബലി.വൈകിട്ട് 5.30 ന് സന്ധ്യാവന്ദനത്തിനുശേഷം തിരുസ്വരൂപ പ്രദക്ഷിണം.ആലുംമൂട്, വ്ളാങ്ങാമുറി, കല്ലുവിള, പനവിള വഴി കത്തീഡ്രലിൽ എത്തിച്ചേരും. 8ന് രാവിലെ 7.30ന് ബൈബിൾ പാരായണം,8.30 ന് ജപമാല, ലിറ്റിനി, നൊവേന, 9.30 ന് രൂപത മെത്രാൻ വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.തുടർന്ന് കൊടിയിറക്കും സ്നേഹവിരുന്നും നടക്കും.