നെയ്യാറ്റിൻകര: അമരവിള എൽ.എം.എസ് സ്കൂളിൽ നിർമ്മിച്ച ബഹുനിലമന്ദിരം ബിഷപ്പ് ധർമ്മരാജ് റസാലം ഉദ്‌ഘാടനം ചെയ്തു.ലോക്കൽ മാനേജർ ശോഭനദാസ് അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ഫാ. ഡോ. ആർ.ജ്ഞാനദാസ്, മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ്‌ബിസ്റ്റ്, ട്രഷറർ കാൽവിൻകിസ്റ്റോ,കോർപ്പറേറ്റ് മാനേജർ ഡി.സത്യജോസ്, ബി.എച്ച്.ആർ.ഡി സെക്രട്ടറി എച്ച്.സ്റ്റാൻലിരാജ്, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു,കൗൺസിലർ ജി.ബാബുരാജ്,നെയ്യാറ്റിൻകര ബി.പി.ഒ ഡോ. ജി.സന്തോഷ്‌കുമാർ,മഹായിടവക എൻജിനീയർ സി.ഇ.ശോഭനരാജ്, എൽ.എം.എസ്. എൽ.പി.എസ് എച്ച്.എം വി.ജെ.ജസ്റ്റിൻരാജ്, മുൻ പി.ടി.എ. പ്രസിഡന്റുമാരായ ഡി.എസ്.രാജാ, സ്റ്റാൻലി ജോൺസ്,സ്റ്റാഫ് സെക്രട്ടറി ജോസ് ടി.ആർ,ഹെഡ്‌മിസ്‌ട്രസ് ഷീബാ ഷെറിൻ എം.എസ്. എന്നിവർ പ്രസംഗിച്ചു.