നെയ്യാറ്റിൻകര : സോഷ്യലിസ്റ്റ് നേതാവായിരുന്ന കെ.ആർ ലക്ഷ്മണൻ നാടാരുടെ 44-ാമത് അനുസ്മരണ സമ്മേളനം കാമരാജ് ഫൗണ്ടേഷൻ ദേശീയ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ.സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വടകര സൈമൺ,ഗ്രാമപഞ്ചായത്ത് മെമ്പർ സി.മോഹനകുമാർ,അരുവിപ്പുറം ശാർങധര പണിക്കർ,കാക്കണം സുരേഷ്,പുനയ്‌ക്കോട് പാലയ്യൻ,പ്രദീപ്,സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.