ggg

നെയ്യാറ്റിൻകര: അയ്യപ്പ സേവാ സമാജം പ്രവർത്തകർ ദേവസ്വം കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. ദിനംപ്രതി അതിർത്തി കടന്ന് എത്തുന്ന ആയിരക്കണക്കിന് അയ്യപ്പൻമാർക്ക് വിശ്രമിക്കാനുള്ള ഇടത്താവളം എന്ന ബോർഡ് മാത്രമാണ് നെയ്യാറ്റിൻകര കൃഷ്ണൻ കോവിലിൽ ഉള്ളത്. ശബരിമല നട തുറന്നു പത്ത് ദിവസം കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും ഇല്ലാതെ അവഗണനയിൽ ആയതിനെ തുടർന്നാണ് അയ്യപ്പസേവാ പ്രവർത്തകർ നെയ്യാറ്റിൻകരയിലെ ദേവസ്വം അസിസ്റ്റന്റ് ഓഫീസ് ഉപരോധിച്ചത്. മണിക്കൂറുകൾ നീണ്ട ഉപരോധത്തിനൊടുവിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അധികൃതർ നടപ്പാക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. അയ്യപ്പ സേവ സമാജം നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് ലാലു, മഞ്ചത്തല സുരേഷ്, ചന്ദ്രകിരൺ, രാമേശ്വരം ഹരി, നിതിൻ, മനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം.