ബാലരാമപുരം: സംയോജിത കൃഷിയുടെ ഭാഗമായി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്, ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ സ്‌പിന്നിംഗ് മിൽ വളപ്പിൽ നടത്തിയ മത്സ്യക്കൃഷിയിലെ വിളവെടുപ്പ് ആരംഭിച്ചു. ഉദ്ഘാടനം ഡോ. ടി.എൻ. സീമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ്.കെ. പ്രീജ, സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, സ്‌പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, ബ്ലോക്ക് അംഗങ്ങളായ അഡ്വ. ഡി. സുരേഷ് കുമാർ, എസ്. ജയചന്ദ്രൻ, സി.പി.എം നേതാക്കളായ അഡ്വ. ഫ്രെഡറിക് ഷാജി, എസ്. രജിത് കുമാർ, ബാലരാമപുരം കബീർ, കൃഷി ആഫീസർ ടി. മനോജ്, അസി. രജിസ്ട്രാർ പ്രമീള, യൂണിറ്റ് ഇൻസ്‌പെക്ടർ അനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ. പ്രതാപചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജാഫർഖാൻ നന്ദിയും പറഞ്ഞു.