തിരുവനന്തപുരം : വലയശാല കാന്തള്ളൂർ മഹാദേവ ഭാഗവതപ്രചാര സഭയുടെ 106 ാമത് ഭാഗവത സപ്താഹയജ്ഞം കാന്തള്ളൂർ മഹാദേവക്ഷേത്രത്തിൽ ഡിസംബർ ഒന്നിന് തുടങ്ങും.വൈകിട്ട് 3ന് വാസുദേവതന്ത്രി സപ്‌താഹത്തിന് തിരിതെളിയിക്കും.വൈകിട്ട് 5ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സപ്താഹം ഉദ്ഘാടനം ചെയ്യും.വി.എസ്.ശിവകുമാർ എം.എൽ.എ പരമാചാര്യ സമാദരണം നടത്തും. 2 മുതൽ 8 വരെ വൈകിട്ട് നടക്കുന്ന ഭാഗവത പ്രഭാഷണങ്ങളിൽ ഡോ.പൂജപ്പുര കൃഷ്ണൻനായർ,ഡോ.വി.വാസുദേവൻ,ശാന്താദേവി പുരയിടം എന്നിവർ പങ്കെടുക്കും.6ന് രാവിലെ 11ന് രുക്മിണീ സ്വയംവര ഘോഷയാത്ര.8ന് അവഭൃതസ്നാനത്തോടെ ഭാഗവതസപ്താഹം സമാപിക്കുമെന്ന് ഭാഗവത പ്രചാരസഭ ഭാരവാഹികളായ വേട്ടക്കുളം ശിവാനന്ദൻ,ഡോ.പൂജപ്പുര കൃഷ്ണൻനായർ,വലിയശാല പ്രവീൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് കാന്തള്ളൂർ ശാലയെന്ന പ്രസിദ്ധമായ വേദപഠനകേന്ദ്രം പ്രവർത്തിച്ചിരുന്നത് കാന്തള്ളൂർ ക്ഷേത്രത്തിലാണ്.ആന്ധ്രയിൽ നിന്നെത്തിയ ദേവകീനന്ദന സ്വാമിയാണ് 106 വർഷം മുൻപ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചത്.