ബാലരാമപുരം:കാരോട് സരസ്വതി കോളേജ് ഒഫ് നഴ്സിംഗ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജി അദ്ധ്യക്ഷത വഹിച്ചു.ഡോ.എസ്.കെ അജയകുമാർ,​കോട്ടുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.എസ്.ബിനു,​അതിയന്നൂർ ബ്ലോക്ക് മെമ്പർ ചൊവ്വര രാജൻ,​മെമ്പർമാരായ ചന്ദ്രലേഖ,​കെ.എസ്.സജി,​ ആർ.ബിനു,​വസന്ത,​അനിത,​സജിത്ര,​ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ,​അഡ്വ.പി.എസ് ഹരികുമാർ,​ അയിര ശശി,​ശശിശേഖരൻ നായർ,​വേണുഗോപാലൻ നായർ,​കോട്ടുകാൽ ശ്രീകുമാർ,​സരസ്വതി ഹോസ്പിറ്റൽ ഡയബറ്റിക് ക്ലിനിക് കൺട്രോൾ കമ്മിറ്റി അംഗം പുളിങ്കുടി രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.തെങ്കറക്കോണം വാർഡ് മെമ്പർ അജിതകുമാരി സ്വാഗതവും എൻ.എസ്.എസ് കോർഡിനേറ്റർ അക്ഷര നന്ദിയും പറഞ്ഞു.