ബാലരാമപുരം: റസൽപ്പുരം യു.പി.എസിൽ പി.ടി.എയുടെയും സ്കൂൾ വികസനസമിതിയുടെയും ആഭിമുഖ്യത്തിൽ പാരന്റിംഗ് ബോധവത്കരണ ക്ലാസ് മഹിളാസമഖ്യ അസോസിയേറ്റ് ഡയറക്ടർ എൽ.രമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗീതകുമാരി, സി.ആർ.സി കോർഡിനേറ്റേഴ്സ് ജയ,ജയശ്രീ, പി.ടി.എ വൈസ് പ്രസിഡന്റ് ജയലക്ഷ്മി, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ അജിത്,രാകേഷ് തുടങ്ങിയവർ പങ്കെടുത്തു