തിരുവനന്തപുരം: കേരള ട്രഡിഷണൽ ആർട്ടിസാൻസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃയോഗവും വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണവും സംസ്ഥാന പ്രസിഡന്റ് പി.ആർ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സേതുനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാരയംങ്കാട്ട് ശിവരാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ആറ്റൂർ ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പത്മനാഭൻ ചേരാപുരം, മഹിളാ വിഭാഗം പ്രസിഡന്റ് ലതാ രഘുനാഥ്, യുവജനവിഭാഗം പ്രസിഡന്റ് ജ്യോതികുമാർ വെഞ്ഞാറമൂട്, രഘുനാഥ് കുളനട, ജില്ലാ നേതാക്കളായ ജി. അനിൽകുമാർ,ജയൻ മണക്കാട്, എം. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് തുക ഇരട്ടിയാക്കണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.