കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 231/2016 പ്രകാരം വിജ്ഞാപനം ചെയ്ത പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരുടെ അവസാനഘട്ട അഭിമുഖം ഡിസംബർ 6 ന് എറണാകുളം ജില്ലാ ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ഒ.എം.ആർ പരീക്ഷ
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ, കാറ്റഗറി നമ്പർ 249/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ബ്ലാക്ക്സ്‌മിത്ത് ഗ്രേഡ് 2 തസ്തികയിലേക്ക് ഡിസംബർ 5 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വ്യാവസായിക പരിശീലനവകുപ്പിൽ, കാറ്റഗറി നമ്പർ 216/2018 പ്രകാരം വിജ്ഞാപനം ചെയ്ത ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ), കേരളസംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 96/2018 പ്രകാരം എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗവിഭാഗക്കാർക്ക് മാത്രം) തസ്തികകളിലേക്ക് ഡിസംബർ 12 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.
വകുപ്പുതല പരീക്ഷ
2019 ജൂലായിലെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തുപരീക്ഷയിൽ വിജയിക്കുകയും വാചാപരീക്ഷയ്ക്ക് അപേക്ഷിക്കുകയും ചെയ്തിട്ടുളളവർക്ക് ഡിസംബർ 4 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വാചാപരീക്ഷ നടത്തും. പരീക്ഷാർത്ഥികൾ രാവിലെ 8.30 ന് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ വകുപ്പുതല പരീക്ഷാവിഭാഗവുമായി നേരിട്ട് ബന്ധപ്പെടണം.
കാറ്റഗറി നമ്പർ 10/2019 പ്രകാരം ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർമാരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുളള എലിജിബിലിറ്റി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളളവർ, പരീക്ഷാ മാദ്ധ്യമം (മലയാളം, തമിഴ്, കന്നട) തിരഞ്ഞെടുക്കുന്നതിനായി വെബ്‌സൈറ്റിൽ, ഡിപ്പാർട്ട്‌മെന്റൽടെസ്റ്റ് ലിങ്കിൽ ലഭ്യമാക്കിയിരിക്കുന്ന ഡിക്ലറേഷൻ ഫോറം പൂരിപ്പിച്ച് ഡിസംബർ 5 ന് മുമ്പ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.