പാലോട്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ കേരളോത്സവം സംഘാട സമതി രൂപികരിച്ചു. പാലോട് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷൈലജ ബീഗത്തിന്റ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി സുഭാഷ് സ്വാഗതം അറിയിച്ചു. ആനാട് ജയൻ, കെ.പി. ചന്ദ്രൻ, പി. ചിത്രകുമാരി, ദീപ സുരേഷ്, അസീന ബീവി, കെ.ജെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ചെയർമാനായി വി.കെ. മധുവും ജനറൽ കൺവീനറായി അൻസാരിയേയും തിരഞ്ഞെടുത്തു.