ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം മേലാറ്റിങ്ങൽ ശാഖ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽ ദാസ് ഉദ്ഘാടനം ചെയ്തു.ശിവഗിരി മഠം സ്വാമി പരാനന്ദ ഭദ്രദീപം തെളിച്ചു.ശാഖാ പ്രസിഡന്റ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എം.അജയൻ, ശാഖാ സെക്രട്ടറി വിജയകുമാർ,വൈസ് പ്രസിഡന്റ് വസുന്ധരൻ, യൂണിയൻ മെമ്പർ രാജൻ,വനിതാ സംഘം സെക്രട്ടറി സുനിത എന്നിവർ സംസാരിച്ചു.