വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ ഒന്നിന് സമാപിക്കും.എട്ട് ഗ്രാമ പഞ്ചായത്തുകളിലെ കേരളോത്സവ വിജയികൾ മിത്രനികേതൻ,വെള്ളനാട് ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം,വെള്ളനാട് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.29ന് രാവിലെ രചനാ മത്സരങ്ങളും,ക്രിക്കറ്റ്,ഫുട്ബാൾ മത്സരങളും നടക്കും.ഡിസംബർ ഒന്നിന് രാവിലെ ലളിതഗാനം,കവിതാലാപനം,മാപ്പിളപ്പാട്ട്,നാടോടിപ്പാട്ട്,സംഘഗാനം,ദേശഭക്തിഗാനം,മിമിക്രി,മോണോആക്ടട്,മൈം,ചെണ്ട,ഭരതനാട്യം,തിരുവാതിര,മോഹിനിയാട്ടം,സംഘനൃത്തം,ഒപ്പന,നാടകം,വടംവലി എന്നിവ നടക്കും.സമാപന സമ്മേളനത്തിൽ ബ്ലോക്ക് ജനപ്രതിനിധികൾ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.