പൂവച്ചൽ:പ്രതിഭകളെ വീട്ടിലെത്തി ആദരിക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി പൂവച്ചൽ ഗവൺമെന്റ് യു.പി സ്കൂൾ പൂവ വിദ്യാർത്ഥികളായ നാല് പ്രതിഭകളെ ആദരിച്ചു.പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ റിസർച്ച് അസിസ്റ്റന്റ് സുരേഷ് ,മുൻ അന്താരാഷ്ട്ര വോളിബാൾ താരം ശ്രീദേവി,കവി സെയ്ദ് സബർമതി,ശില്പിയും ചിത്രകാരനുമായ ഷമ്മികുമാർ എന്നിവരെയാണ് വിദ്യാർത്ഥികൾ,അദ്ധ്യാപകർക്കൊപ്പം അവരവരുടെ വീടുകളിലെത്തി ആദരിച്ചത്.സന്ദർശനത്തിന്റെ ഒാർമയ്ക്കായി വീട്ടുവളപ്പിൽ പ്രതിഭകളും കുഞ്ഞുങ്ങളും ചേർന്ന് ഫലവൃക്ഷത്തൈ നടുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് ജി.ഒ.ഷാജി ,എസ്.എം.സി ചെയർമാൻ നാസറുദീൻ,എം.പി.ടി.എ ചെയർപേഴ്സൻ പ്രവീണ,കൺവീനർ ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി.