nov28e

ആറ്റിങ്ങൽ: വിളയിൽ റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിന്റെ പുതിയ ബഹുനില മന്ദിര ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നി‌‌ർവഹിച്ചു. സംഘം പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് മുഖ്യ അതിഥിയായിരുന്നു. കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ. രാമു,​ ശരത്ചന്ദ്ര പ്രസാദ്,​ ചിറയിൻകീഴ് സർക്കിൾ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എസ്. പ്രദീത്,​ ഡോ. ആർ. പ്രഭു,​ ഇളമ്പ ഉണ്ണികൃഷ്ണൻ,​ എൽ. ലത,​ ആർ. മണികണ്ഠൻ പിള്ള എന്നിവർ സംസാരിച്ചു. വർക്കല നന്ദനം മ്യൂസിക്കിന്റെ ഗാനമേളയും നടന്നു