വെള്ളനാട്:വെള്ളനാട് കൂവക്കുടി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഡിസംബർ 8,9,10തീയതികളിൽ നടക്കും.8ന് ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ.വൈകിട്ട് 5.30ന് അപ്പംമൂടൽ.രാത്രി 7.30ന് ഭക്തിഗാന സന്ധ്യ. 9ന് രാവിലെ 9ന് സമൂഹ പൊങ്കാല.10ന് നാഗർക്ക് നറുംപാലും.ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ.6ന് സോപാന സംഗീതം.7ന് പുഷ്പാഭിഷേകം.10ന് വൈകിട്ട് 3ന് ഘോഷയാത്ര.കുളക്കോട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്ര സന്നിധിയിൽ തിരിച്ചെത്തും.4ന് ശിങ്കാരിമേളം.4.30ന് ഉരുൾ.5ന് ഉടവാൾ എഴുന്നള്ളത്ത്.രാത്രി 7ന് താലപ്പൊലി.മുണ്ടേല വലിയതൃക്കോവിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും.8ന് രാത്രി ഭക്ഷണം.9.30ന് വലിയ പടുക്ക.10.30ന് ഗുരുസി.ദിവസവും രാവിലെ 6.15ന് ഗണപതിഹോമം,മൃത്യുഞ്ജയഹോമം,7.30ന് പ്രഭാത ഭക്ഷണം,വൈകിട്ട് 7.30ന് സായാഹ്ന ഭക്ഷണം എന്നിവ നടക്കും.