ആറ്റിങ്ങൽ:നെഹ്റു യൂത്ത് സെന്ററിന്റെയും ദൃശ്യ ഫെൻ ആർട്സിന്റെയും ആഭിമുഖ്യത്തിൽ അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രൊഫഷണൽ നാടക മത്സരം ഡിസംബർ 1 മുതൽ 9 വരെ മാണിക്കോട് ശിവക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും.ഒന്നിന് വൈകിട്ട് 6ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.കെ.ബി.ഗണേഷ് കുമാർ എം.എൽ.എ മുഖ്യ അതിഥിയായിരിക്കും.പിരപ്പൻകോട് മുരളി അനുസ്മരണ പ്രഭാഷണം നടത്തും.എസ്.ആർ.ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്ര എന്ന കൃതി ആസ്പദമാക്കി അശോക് ശശി രചിച്ച നാടകം പ്രകാശനം ചെയ്യും.ദേശീയ അന്തർദേശീയ പുരസ്കാരം നേടിയ ഇന്ദ്രൻസിനെ ആദരിക്കും.വിഭു പിരപ്പൻ കോട്,എസ്.ആർ.ലാൽ, ഇ.ഷംസുദ്ദീൻ,സുജിത് എസ്.കുറുപ്പ്,വൈ.വി.ശോഭകുമാർ, ഷീലാകുമാരി,എം.എസ്.ഷാജി,എ.എം.റൈസ്,ബിനു.എസ്.നായർ,കെ.ബാബുരാജ്,അഡ്വ.എസ്.സുധീർ,എ.ആർ. സനിൽകുമാർ,എസ്.അനിൽ എന്നിവർ സംസാരിക്കും.അഡ്വ.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.