sivagiri

നെയ്യാ​റ്റിൻകര : 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടു, കോളേജ്, പൊതുവിഭാഗം എന്നിവയ്ക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യം ചൊല്ലൽ, ഉപന്യാസ രചന (മലയാളം), ശ്രീനാരായണ ക്വിസ്, ആത്മോപദേശ ശതകം ആലാപനം, ശിവശതകം ആലാപനം എന്നീ ഇനങ്ങളിലാണ് മത്സരം. മത്സരാർത്ഥികൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ അരുവിപ്പുറം ക്ഷേത്രത്തിൽ രാവിലെ 9 ന് മുൻപ് എത്തിച്ചേരണം. ഫോൺ: 0471 2275545