കുഴിത്തുറ:തമിഴ് നടൻ കന്യാകുമാരി കളിയിക്കാവിള തയാൽമൂട് അംശീക്കാകുഴി ബാലാസിംഗിന് (67)ജന്മനാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ വൈകുന്നേരം 4മണിക്കായിരുന്നു സംസ്കാരം.വൻ ജനാവലി പങ്കെടുത്തു. ശാരീരികഅസ്വസ്ഥത കാരണം ഒരാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ചെന്നൈ വിരുക്കംപാക്കത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനത്തിനുവച്ച ശേഷം മൃതദേഹം ഇന്നലെ രാവിലെ 8മണിക്ക് ചെന്നൈയിൽ നിന്ന് വിമാനമാർഗം അംശീക്കാകുഴിയിലുള്ള വീട്ടിലെത്തിച്ചത് . പൊതുദർശനത്തിനുവച്ച ശേഷം വൈകുന്നേരം സംസ്കരിച്ചു. നാസറിന്റെ സംവിധാനത്തിൽ അവതാരം എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്.മലയാളം,ഹിന്ദി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകളിൽ വില്ലനായി വേഷമിട്ടു .കഴിഞ്ഞ നവംബർ 1ന് മകളുടെ വിവാഹചടങ്ങിനായിരുന്നു ബാലാസിംഗ് അവസാനമായി അംശീക്കാകുഴിയിലെത്തിയത്.ഭാര്യ:തങ്കലീല,മക്കൾ :ഓഷീ, ഷിബിൻസിംഗ്.