jjj

നെയ്യാറ്റിൻകര: സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ കർഷക പ്രതിഭാ അവാർഡ് ഉച്ചക്കട കുഴിവിള തേജസിൽ വിൻസന്റിന്റെയും ശ്രീകാര്യം കൃഷിഭവൻ ജീവനക്കാരി ഷീലറാണി ദമ്പതികളുടെ മകൻ അതുൽ. എസ്.വിക്ക് (14) ലഭിച്ചു. 30 സെന്റ് കൃഷിയിടത്തിലെ അഞ്ച് സെന്റ് ഭൂമിയിലാണ് വിവിധ കാർഷിക വിഭവങ്ങൾ അതുൽ കൃഷി നടത്തിയത്. കുളത്തൂർ ഗവ. വി. ആൻഡ്.എച്ച് സ്കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അതുൽ. 10,000 രൂപയും സ്വർണ്ണ മെഡലും, ഫലകവും, സർട്ടിഫിക്കറ്റുമാണ് പ്രഖ്യാപനത്തിലുള്ളത്.