വെഞ്ഞാറമൂട്: കളമച്ചൽ നേതാജി സ്‌മാരക ഗ്രന്ഥശാലയുടെ 5ാമത് ഭഗവത്‌സേനൻ പുരസ്‌കാരം നാടക രചയിതാവും സംവിധായകനുമായ അശോക് ശശിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സമ്മാനിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ കവിതാരചനയിൽ ഒന്നാംസ്ഥാനം നേടിയ അഷ്ടമിയെ യോഗത്തിൽ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് ഡി. ശിവരാജൻ അദ്ധ്യക്ഷനായി. ഒ.ബി. ബാബാജി സ്വാഗതം പറഞ്ഞു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. സന്ധ്യ, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കെ. ലെനിൻ, ഗ്രാമപഞ്ചായത്ത് അംഗം എ. ശകുന്തള, നാടകനടനും സംവിധായകനുമായ ഷെരീഫ് പാങ്ങോട്, ജി. മധു തുടങ്ങിയവർ സംസാരിച്ചു.