eli

കഴക്കൂട്ടം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയുടെ രണ്ടാംഘട്ട നിർമ്മാണം രണ്ടുമാസത്തിനകം ആരംഭിക്കുമെന്ന് സൂചന നൽകി അധികൃതർ. നൂറുകണക്കിന് തൊഴിലാളികൾ രാപ്പകൽ ഇടതടവില്ലാതെ ഹൈവേയുടെ നിർമ്മാണത്തിന് രംഗത്തുണ്ട്. കഴക്കൂട്ടം ജംഗ്ഷൻ മുതൽ സി.എസ്.ഐ ആശുപത്രി വരെ ഏറ്റെടുത്ത ഭാഗത്താണ് രണ്ടാംഘട്ടം ആരംഭിക്കുക. സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ വിട്ടു തുടങ്ങിയാൽ മാത്രമേ ജോലി തുടങ്ങാനാകൂ. നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്‌നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേ​റ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. കഴക്കൂട്ടം - മുക്കോല പാതയിരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്റി നിതിൻ ഗഡ്കരിയാണ് പാത ഇരട്ടിപ്പിക്കലിൽ ഉൾപ്പെടാതിരുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്.

നഷ്ടപരിഹാരത്തിൽ ഉടക്കി...

ഏറ്റെടുത്ത ഭൂമിയുടെ ആധാരങ്ങൾ ഹാജരാക്കിയെങ്കിലും നഷ്ടപരിഹാരം നൽകാതെയും വാഹനങ്ങൾ മറ്റു വഴികളിലേക്ക് തിരിച്ചുവിട്ട് കഴക്കൂട്ടം ദേശീയപാത അടിച്ചിട്ടും രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കാനിരുന്നതാണ്. ഇതിനെതിരെ വ്യാപാരികളടക്കമുള്ള ഭൂമുടകൾ സമരപരിപാടികളും പ്രതിഷേധമായി രംഗത്തെത്തിയതോടെ കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പരിഹാരം കാണാമെന്ന് ഉറപ്പുകൊടുക്കുകയും ദേശീയപാത അടയ്ക്കാതെ തന്നെ പണി ആരംഭിക്കാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു.

നഷ്ടപരിഹാര തുക 96 കോടി (ഏകദേശം)

രണ്ടാം ഘട്ടം

30 മീറ്റർ ഇടവിട്ട് 71 കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കൽ

 ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിൽ സി.എസ്.ഐ ആശുപത്രി വരെ

ദൂരം 2.72 കിലോമീറ്റർ

ആദ്യഘട്ടം

 25 തൂണുകൾ സ്ഥാപിക്കൽ