വിതുര: തിരുവനന്തപുരം ബഥേൽ ഗോസ്പൽ മിനിസ്ട്രീസ് ഇൻ ജീസസ് വേയ്സിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ ഡിസംമ്പർ ഒന്നുവരെ വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള മിനിസ്റ്റേഡിയത്തിൽ സുവിശേഷയോഗം നടക്കും. പാസ്റ്റർമാരായ ഷമീർ കൊല്ലം, സി.ജെ. അനിൽകുമാർ പാറശ്ശാല, സിസ്റ്റർ അനില കെ. ജോൺ തിരുവനന്തപുരം എന്നിവർ സുവിശേഷപ്രസംഗം നടത്തും. പാസ്റ്റർ ധർമ്മരാജ്, ബ്രദർ ജോൺ എന്നിവർ നേതൃത്വം നൽകും. വൈകിട്ട് ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് സുവിശേഷയോഗം നടക്കുന്നത്. ബഥേൽ ചർച്ചിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടാകും.